ആരംഭിക്കൂ

ഒരു ഗെയിം കൺട്രോളർ ഉപയോഗിച്ച് കളിക്കൂ

അനുയോജ്യതയുള്ള ഡിവൈസുകൾ കണ്ടെത്തുകയും കണക്റ്റ് ചെയ്യുകയും ചെയ്യൂ.

കൺട്രോളറുകൾ ഉപയോഗിച്ച് App Store-ൽ ഗെയിമുകൾ കളിക്കാൻ താല്പര്യമുണ്ടോ? അനുയോജ്യതയുള്ളതാണെങ്കിൽ ഒരു ഗെയിമിന്റെ ഉൽപ്പന്ന പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കൺട്രോളർ പിന്തുണ നിങ്ങൾക്ക് കണ്ടെത്താനാകും, ചില സാഹചര്യങ്ങളിൽ മികച്ച അനുഭവത്തിനായി ഒരു കൺട്രോളർ ഉപയോഗിക്കാൻ പോലും ഗെയിമിന്റെ ഡെവലപ്പർ ശുപാർശ ചെയ്തേക്കാം.

പ്കളിക്കാൻ, നിങ്ങൾ ഏത് കൺട്രോളറാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച്, Bluetooth അല്ലെങ്കിൽ ലൈറ്റ്നിങ് പോർട്ട് വഴി നിങ്ങളുടെ Apple ഡിവൈസുമായി കൺട്രോളർ ജോടിയാക്കേണ്ടതുണ്ട്. അനുയോജ്യതയുള്ള കൺട്രോളറുകളുടെ പൂർണ്ണമായ ലിസ്റ്റിനും കളിക്കാൻ തയ്യാറാകുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾക്കും, എല്ലാ വിശദാംശങ്ങൾക്കും Apple പിന്തുണ സൈറ്റ് പരിശോധിക്കൂ.

നിങ്ങളുടെ കൺട്രോളർ കണക്റ്റ് ചെയ്ത ശേഷം, ക്രമീകരണം > പൊതുവായവ > ഗെയിം കൺട്രോളർ എന്നതിലേക്ക് പോയി നിങ്ങളുടെ സ്വന്തം പ്രൊഫൈലുകൾ ചേർത്ത് കൂടുതൽ കൺട്രോൾ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ പര്യവേഷണം ചെയ്യൂ, അതിൽ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിനും ഗെയിംപ്ലേ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനുമുള്ള തിരഞ്ഞെടുത്ത ഇൻപുട്ടുകൾ ഉൾപ്പെടാം.

നിങ്ങളുടെ പക്കൽ ഇതിനകം ഒരു കൺട്രോളർ ഇല്ലെങ്കിൽ, താഴെ ഒരു സെലക്ഷൻ കണ്ടെത്താനാകും.

ഒരു കൺട്രോളറുപയോഗിച്ച് പരീക്ഷിക്കാൻ കൂടുതൽ മികച്ച ഗെയിമുകൾക്ക്, ഈ ശുപാർശകളിലൂടെ ബ്രൗസ് ചെയ്യൂ.