ആഴത്തിലുള്ള പരിശോധ

സ്വകാര്യത നിർവചനങ്ങളും ഉദാഹരണങ്ങളും

ഒരു ആപ്പ് ശേഖരിച്ചേക്കാവുന്ന ഡാറ്റ തരങ്ങളെക്കുറിച്ചും ഡെവലപ്പറിനോ അതിന്റെ മൂന്നാം കക്ഷി പങ്കാളികൾക്കോ അത് ഉപയോഗിക്കാവുന്ന വഴികളെക്കുറിച്ചും കൂടുതൽ അറിയൂ.


ഡാറ്റ തരങ്ങൾ

കോൺടാക്റ്റ് വിവരങ്ങൾ

പേര്
ഫസ്റ്റ് അല്ലെങ്കിൽ ലാസ്റ്റ് നെയിം പോലെയുള്ളത്.

ഇ-മെയിൽ വിലാസം
ഒരു ഹാഷ് ചെയ്ത ഇ-മെയിൽ വിലാസം ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്തത്.

ഫോൺ നമ്പർ
ഒരു ഹാഷ് ചെയ്ത ഫോൺ നമ്പർ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്തത്.

ഫിസിക്കൽ വിലാസം
വീടിന്റെ വിലാസം, ഫിസിക്കൽ വിലാസം, അല്ലെങ്കിൽ മെയിൽ ചെയ്യാനുള്ള വിലാസം പോലുള്ളവ.

മറ്റ് യൂസർ കോൺടാക്റ്റ് വിവരങ്ങൾ
ആപ്പിന് പുറത്ത് നിങ്ങളെ കോൺടാക്റ്റ് ചെയ്യാൻ ഉപയോഗിക്കാവുന്ന മറ്റേതെങ്കിലും വിവരങ്ങൾ.


ആരോഗ്യവും ഫിറ്റ്നസും

ആരോഗ്യം

ക്ലിനിക്കൽ ഹെൽത്ത് റെക്കോർഡുകൾ API, ഹെൽത്ത്കിറ്റ് API, മൂവ്മെന്റ്സ് ഡിസോർഡർ API എന്നിവയിൽ നിന്നോ അല്ലെങ്കിൽ ആരോഗ്യവുമായി ബന്ധപ്പെട്ട മനുഷ്യ വിഷയ ഗവേഷണത്തിൽ നിന്നോ അല്ലെങ്കിൽ നിങ്ങൾ നൽകുന്ന മറ്റേതെങ്കിലും ആരോഗ്യ, അല്ലെങ്കിൽ മെഡിക്കൽ ഡാറ്റയിൽ നിന്നോ ഉള്ള വിവരങ്ങൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടാത്ത ആരോഗ്യ, മെഡിക്കൽ ഡാറ്റ.

ഫിറ്റ്നസ്
ഫിറ്റ്നസും വ്യായാമ ഡാറ്റയും.


സാമ്പത്തിക വിവരങ്ങൾ

പേയ്മെന്റ് വിവരങ്ങൾ

അതായത് പേയ്മെന്റ് ഫോം, പേയ്മെന്റ് കാർഡ് നമ്പർ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ. ഒരു ആപ്പ് ഒരു പേയ്മെന്റ് സേവനം ഉപയോഗിക്കുകയും പേയ്മെന്റ് വിവരങ്ങൾ ആപ്പിന് പുറത്ത് നൽകുകയും ചെയ്താൽ, വിവരങ്ങൾ ഈ സെക്‌ഷനിൽ ദൃശ്യമാകില്ല.

ക്രെഡിറ്റ് വിവരങ്ങൾ
രെഡിറ്റ് സ്കോർ പോലുള്ളവ.

മറ്റ് സാമ്പത്തിക വിവരങ്ങൾ
ശമ്പളം, വരുമാനം, ആസ്തികൾ, കടങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക വിവരങ്ങൾ പോലുള്ളവ.


ലൊക്കേഷൻ

കൃത്യമായ ലൊക്കേഷൻ

മൂന്നോ അതിലധികമോ ദശാംശ സ്ഥാനങ്ങളുള്ള അക്ഷാംശവും രേഖാംശവും പോലെ ഒന്നോ അതിലധികമോ റെസല്യൂഷനുള്ള നിങ്ങളുടെ ലൊക്കേഷനെ വിവരിക്കുന്ന വിവരങ്ങൾ.

കോർസ് ലൊക്കേഷൻ
ഏകദേശ ലൊക്കേഷൻ സേവനങ്ങൾ പോലെയുള്ള മൂന്നോ അതിലധികമോ ദശാംശ സ്ഥാനങ്ങളുള്ള അക്ഷാംശ രേഖാംശത്തേക്കാൾ കുറഞ്ഞ റെസല്യൂഷനുള്ള നിങ്ങളുടെ ലൊക്കേഷനെ വിവരിക്കുന്ന വിവരങ്ങൾ.


സെൻസിറ്റീവ് വിവരങ്ങൾ

വംശീയമോ ജാതിയുമായി ബന്ധപ്പെട്ട ഡാറ്റ, ലൈംഗിക അഭിരുചി, ഗർഭധാരണം അല്ലെങ്കിൽ പ്രസവവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭിന്നശേഷി, മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങൾ, ട്രേഡ് യൂണിയൻ അംഗത്വം, രാഷ്ട്രീയ അഭിപ്രായങ്ങൾ, ജനിതക വിവരങ്ങൾ, ബയോമെട്രിക് ഡാറ്റ പോലുള്ളവ.


കോൺടാക്റ്റുകൾ

കോൺടാക്റ്റുകളുടെ ലിസ്റ്റ്, വിലാസ പുസ്തകം അല്ലെങ്കിൽ സോഷ്യൽ ഗ്രാഫ് പോലുള്ളവ.


യൂസർ ഉള്ളടക്കം

ഇ-മെയിലുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ

സബ്ജക്റ്റ് ലൈൻ, അയയ്ക്കുന്നയാൾ, സ്വീകർത്താക്കൾ, ഇ-മെയിലിലോ സന്ദേശത്തിലോ ഉള്ള ഉള്ളടക്കങ്ങൾ ഉൾപ്പെടുന്നവ.

ഫോട്ടോകളോ വീഡിയോകളോ
നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ.

ഓഡിയോ ഡാറ്റ
നിങ്ങളുടെ വോയ്സ് അല്ലെങ്കിൽ ശബ്ദ റെക്കോർഡിങ്ങുകൾ.

ഗെയിം പ്ലേ ഉള്ളടക്കം
നിങ്ങൾ ഗെയിമിൽ ജനറേറ്റ് ചെയ്യുന്ന ഉള്ളടക്കം പോലുള്ളവ.

കസ്റ്റമർ പിന്തുണ
ഒരു കസ്റ്റമർ പിന്തുണ അഭ്യർഥന സമയത്ത് നിങ്ങൾ ജനറേറ്റ് ചെയ്യുന്ന ഡാറ്റ.

മറ്റ് യൂസർ ഉള്ളടക്കം
നിങ്ങൾ ജനറേറ്റ് ചെയ്യുന്ന മറ്റേതെങ്കിലും ഉള്ളടക്കം.


ബ്രൗസിങ് ചരിത്രം

വെബ്സൈറ്റുകൾ പോലുള്ള, ആപ്പിന്റെ ഭാഗമല്ലാത്ത നിങ്ങൾ കണ്ട ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ.


തിരയൽ ചരിത്രം

ആപ്പിൽ നടത്തിയ തിരയലുകളെക്കുറിച്ചുള്ള വിവരങ്ങൾ.


ഐഡന്റിഫയറുകൾ

യൂസർ ഐഡി

സ്ക്രീൻ നാമം, ഹാൻഡിൽ, അക്കൗണ്ട് ഐഡി, അസൈൻ ചെയ്ത യൂസർ ഐഡി, കസ്റ്റമർ നമ്പർ, സാധ്യതയുള്ള ഐഡന്റിഫയർ, അല്ലെങ്കിൽ നിങ്ങളെയോ നിങ്ങളുടെ അക്കൗണ്ടോ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന മറ്റ് യൂസർ- അല്ലെങ്കിൽ അക്കൗണ്ട്-തലത്തിലെ ഐഡി എന്നിവ.

ഡിവൈസ് ഐഡി
ഡിവൈസിന്റെ പരസ്യ ഐഡന്റിഫയർ അല്ലെങ്കിൽ മറ്റ് ഡിവൈസ് തലത്തിലെ ഐഡി പോലുള്ളവ.


വാങ്ങൽ ചരിത്രം

നിങ്ങളുടെ വാങ്ങലുകളോ വാങ്ങൽ പ്രവണതകളോ.


ഉപയോഗ ഡാറ്റ

ഉൽപ്പന്നവുമായുള്ള ഇന്ററാക്ഷൻ

ആപ്പ് ലോഞ്ചുകൾ, ടാപ്പുകൾ, ക്ലിക്കുകൾ, സ്ക്രോളിംഗ് വിവരങ്ങൾ, സംഗീതം കേൾക്കുന്നതിനെക്കുറിച്ചുള്ള ഡാറ്റ, വീഡിയോ കാഴ്ചകൾ, ഗെയിമിലോ വീഡിയോയിലോ പാട്ടിലോ നിങ്ങൾ അവസാനമായി നിർത്തിയ സ്ഥാനം, അല്ലെങ്കിൽ നിങ്ങൾ ആപ്പുമായി എങ്ങനെ ഇന്ററാക്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പോലുള്ളവ.

പരസ്യ ഡാറ്റ
നിങ്ങൾ കണ്ട പരസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലുള്ളവ.

മറ്റ് ഉപയോഗ ഡാറ്റ
ആപ്പിലെ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള മറ്റേതെങ്കിലും ഡാറ്റ.


ഡയഗ്നോസ്റ്റിക്കുകൾ

ക്രാഷ് ഡാറ്റ

ക്രാഷ് ലോഗുകൾ പോലുള്ളവ.

പെർഫോമൻസ് ഡാറ്റ
ലോഞ്ച് സമയം, ഹാങ് റേറ്റ് അല്ലെങ്കിൽ ഊർജ്ജ ഉപയോഗം പോലുള്ളവ.

മറ്റ് ഡയഗ്നോസ്റ്റിക് ഡാറ്റ
ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക ഡയഗ്‌നോസ്റ്റിക്സ് അളക്കുന്നതിനായി ശേഖരിച്ച മറ്റേതെങ്കിലും ഡാറ്റ.


മറ്റ് ഡാറ്റ തരങ്ങൾ

പരാമർശിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും ഡാറ്റ തരങ്ങൾ.


ഡാറ്റ ഉപയോഗം

പരസ്യം ചെയ്യൽ അല്ലെങ്കിൽ മാർക്കറ്റിങ്

മൂന്നാം കക്ഷി പരസ്യംചെയ്യൽ

ആപ്പിൽ മൂന്നാം കക്ഷി പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ മൂന്നാം കക്ഷി പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന വിഭാഗങ്ങളുമായി ഡാറ്റ പങ്കിടുകയോ ചെയ്യുന്നതുപോലുള്ളവ.

ഡെവലപ്പറുടെ പരസ്യം അല്ലെങ്കിൽ മാർക്കറ്റിങ്
ഡെവലപ്പറുടെ സ്വന്തം പരസ്യങ്ങൾ ആപ്പിൽ പ്രദർശിപ്പിക്കൽ, മാർക്കറ്റിങ് ആശയവിനിമയങ്ങൾ നിങ്ങൾക്ക് നേരിട്ട് അയയ്ക്കൽ, അല്ലെങ്കിൽ നിങ്ങൾക്ക് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന വിഭാഗങ്ങളുമായി ഡാറ്റ പങ്കിടൽ തുടങ്ങിയ ഡെവലപ്പറുടെ പരസ്യമോ മാർക്കറ്റിങ്ങോ.


അനലിറ്റിക്സ്

നിലവിലുള്ള ഉൽപ്പന്ന ഫീച്ചറുകളുടെ ഫലപ്രാപ്തി മനസിലാക്കുന്നതിനോ പുതിയ ഫീച്ചറുകൾ ആസൂത്രണം ചെയ്യുന്നതിനോ പ്രേക്ഷകരുടെ വലിപ്പമോ സവിശേഷതകളോ അളക്കുന്നതുൾപ്പെടെ നിങ്ങളുടെ സ്വഭാവസവിശേഷതകൾ വിലയിരുത്തുന്നതിന് ഡാറ്റ ഉപയോഗിക്കുന്നു.


ഉൽപ്പന്ന വ്യക്തിഗതമാക്കൽ

ശുപാർശ ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ലിസ്റ്റ്, പോസ്റ്റുകൾ, അല്ലെങ്കിൽ നിർദേശങ്ങൾ എന്നിവ പോലുള്ള നിങ്ങൾ കാണുന്ന കാര്യങ്ങൾ ഇഷ്ടാനുസൃതമാക്കുന്നത്.


ആപ്പ് ഫങ്ഷനാലിറ്റി

ആപ്പിൽ നിങ്ങളെ ഓതന്റിക്കേറ്റ് ചെയ്യുക, ഫീച്ചറുകൾ എനേബിൾ ചെയ്യുക, വഞ്ചന തടയുക, സുരക്ഷാ നടപടികൾ നടപ്പാക്കുക, സെർവർ അപ്ടൈം ഉറപ്പാക്കുക, ആപ്പ് ക്രാഷുകൾ കുറയ്ക്കുക, സ്കേലബിളിറ്റിയും പെർഫോമൻസും മെച്ചപ്പെടുത്തുക, അല്ലെങ്കിൽ കസ്റ്റമർ പിന്തുണ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ


മറ്റ് ഉദ്ദേശ്യങ്ങൾ

ലിസ്റ്റ് ചെയ്തിട്ടില്ലാത്ത മറ്റേതെങ്കിലും ഉപയോഗം.


നിങ്ങളുമായി ലിങ്ക് ചെയ്ത ഡാറ്റ

നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്ത ഡാറ്റ (നിങ്ങളുടെ അക്കൗണ്ട്, ഡിവൈസ് അല്ലെങ്കിൽ മറ്റ് വിശദാംശങ്ങൾ വഴി).

പ്രസക്തമായ സ്വകാര്യതാ നിയമങ്ങൾ പ്രകാരം നിർവചിച്ചിരിക്കുന്ന ‘വ്യക്തിഗത വിവരങ്ങൾ’, ‘വ്യക്തിഗത ഡാറ്റ’ എന്നിവ നിങ്ങളുമായി ലിങ്ക് ചെയ്തതായി കണക്കാക്കപ്പെടുന്നു. ഡാറ്റ നിങ്ങളുമായി ലിങ്ക് ചെയ്യപ്പെടാതിരിക്കാൻ, ഡെവലപ്പർ അത് ശേഖരിച്ചതിന് ശേഷം താഴെപ്പറയുന്ന ചില പ്രവർത്തനങ്ങൾ ഒഴിവാക്കണം:

• നിങ്ങളുടെ ഐഡന്റിറ്റിയിലേക്ക് ഡാറ്റ ലിങ്ക് ചെയ്യാൻ അവർ ഒരു ശ്രമവും നടത്തരുത്.

• നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്യാൻ എനേബിൾ ചെയ്യുന്ന മറ്റ് ഡാറ്റ സെറ്റുകളുമായി അവർ ഡാറ്റയെ ബന്ധിപ്പിക്കരുത്.


നിങ്ങളുമായി ലിങ്ക് ചെയ്യാത്ത ഡാറ്റ

നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്യാത്ത ഡാറ്റ (നിങ്ങളുടെ അക്കൗണ്ട്, ഡിവൈസ് അല്ലെങ്കിൽ മറ്റ് വിശദാംശങ്ങൾ വഴി).


നിങ്ങളെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച ഡാറ്റ

ട്രാക്കിങ്

നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ഡിവൈസിനെക്കുറിച്ചോ ശേഖരിച്ച ഡാറ്റ ടാർഗറ്റ് ചെയ്ത പരസ്യത്തിനോ പരസ്യ അളവിനോ വേണ്ടി മൂന്നാം കക്ഷി ഡാറ്റയുമായി ലിങ്ക് ചെയ്യപ്പെടുമ്പോൾ ട്രാക്കിങ് സംഭവിക്കുന്നു. നിങ്ങളെയോ നിങ്ങളുടെ ഡിവൈസിനെയോ കുറിച്ചുള്ള ഡാറ്റ ഒരു ഡാറ്റാ ബ്രോക്കറുമായി പങ്കിടുമ്പോഴും ട്രാക്കിങ് സംഭവിക്കാം.

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ട്രാക്കിങ് ബാധകമല്ല:

• ഡാറ്റ നിങ്ങളുടെ ഡിവൈസിൽ മാത്രമായി ലിങ്ക് ചെയ്തിരിക്കുകയും നിങ്ങളെയോ നിങ്ങളുടെ ഡിവൈസിനെയോ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ അത് ഡിവൈസിൽ നിന്ന് അയയ്ക്കാതിരിക്കുകയും ചെയ്യുമ്പോൾ.

• ഡാറ്റാ ബ്രോക്കർ തങ്ങളുമായി പങ്കിട്ട വിവരങ്ങൾ തട്ടിപ്പുകൾ കണ്ടെത്താനും തടയാനും അല്ലെങ്കിൽ സുരക്ഷാ ആവശ്യങ്ങൾക്കും വേണ്ടി മാത്രം, പൂർണ്ണമായും ഡെവലപ്പർക്ക് വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ.

മൂന്നാം കക്ഷി

ഡെവലപ്പറുടെ ഉടമസ്ഥതയില്ലാത്ത ആപ്പുകളിലോ വെബ്സൈറ്റുകളിലോ ഓഫ്‌ലൈൻ പ്രോപ്പർട്ടികളിലോ നിന്ന് ശേഖരിച്ച നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ഡിവൈസിനെക്കുറിച്ചോ ഉള്ള ഡാറ്റയാണ് മൂന്നാം കക്ഷി ഡാറ്റ.