

ആപ്പ് സ്വകാര്യതയെ കുറിച്ച് കൂടുതൽ അറിയൂ
സാധാരണ ആപ്പ് ഉപയോഗത്തിനിടയിൽ ഡെവലപ്പറും അതിന്റെ മൂന്നാംകക്ഷി പങ്കാളികളും ശേഖരിക്കാനിടയുള്ള ഡാറ്റ തരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ആപ്പ് സ്വകാര്യത വിഭാഗത്തിൽ ഉൾപ്പെടുന്നു, എന്നാൽ അത് ഡെവലപ്പറുടെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കാനിടയില്ല. നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, ശേഖരിച്ച ഡാറ്റ നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളെയും, നിങ്ങൾ ഒരു ആപ്പിന്റെ പണമടച്ചുള്ള പതിപ്പ് മാത്രമാണോ ഉപയോഗിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ഒരു കുട്ടിയാണോ എന്നിവയെ ആശ്രയിച്ചിരിക്കാം.
കൂടാതെ, ശേഖരിച്ച ഡാറ്റ താഴെപ്പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുമ്പോൾ ഡെവലപ്പർമാർ ഈ സെക്ഷനിൽ ഡാറ്റ ലിസ്റ്റ് ചെയ്യേണ്ടതില്ല:
• നിങ്ങൾ ആപ്പിന്റെ യൂസർ ഇന്റർഫേസിൽ ആപ്പിലേക്ക് നേരിട്ട് ഡാറ്റ നൽകുമ്പോൾ.
• നിങ്ങൾ സമർപ്പിക്കുന്ന ഡാറ്റയ്ക്കൊപ്പം നിങ്ങളുടെ പേരോ അക്കൗണ്ട് പേരോ വ്യക്തമായി ദൃശ്യമാകുമ്പോൾ.
• ഡാറ്റ സമർപ്പിക്കൽ ഓപ്ഷണലാണെങ്കിൽ, അതായത് ആപ്പ് പ്രവർത്തനത്തിനായി നിങ്ങൾ ഡാറ്റ നൽകേണ്ടതില്ലങ്കിൽ.
• ഡാറ്റ ശേഖരിക്കുമ്പോഴൊക്കെ, അവ നൽകണോ എന്ന് നിങ്ങൾ തന്നെയാണ് തീരുമാനിക്കുന്നതെങ്കിൽ.
• ആപ്പിന്റെ പ്രധാന പ്രവർത്തനത്തിന്റെ ഭാഗമല്ലാത്ത അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രം ഡാറ്റ ശേഖരിക്കുന്നുവെങ്കിൽ.
• നിങ്ങളെ ആപ്പുകളിലോ വെബ്സൈറ്റുകളിലോ ഉടനീളം ട്രാക്ക് ചെയ്യുന്നതോ പരസ്യങ്ങൾ കാണിക്കുന്നതോ ഒഴികെ ആപ്പിന്റെ പ്രവർത്തനം, വ്യക്തിഗതമാക്കൽ, അല്ലെങ്കിൽ അനലിറ്റിക്സ് എന്നിവയ്ക്കായി മാത്രം ഡാറ്റ ഉപയോഗിക്കുമ്പോൾ.
നിയന്ത്രിത സാമ്പത്തിക സേവനങ്ങൾ അല്ലെങ്കിൽ ആരോഗ്യ ഗവേഷണം സുഗമമാക്കുന്ന ചില ആപ്പുകൾക്ക്, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആപ്പ് സ്വകാര്യതാ സെക്ഷനിൽ ഡാറ്റ ലിസ്റ്റ് ചെയ്യാതിരിക്കാൻ ഡെവലപ്പർമാർ തീരുമാനിച്ചേക്കാം:
നിയന്ത്രിത സാമ്പത്തിക സേവനങ്ങൾ സുഗമമാക്കുന്ന ഒരു ആപ്പ് വഴിയാണ് ഡാറ്റ ശേഖരിക്കുന്നത്, കൂടാതെ:
• നിങ്ങളിൽ നിന്നുള്ള നിയന്ത്രിത ഡാറ്റയുടെ ശേഖരണം ഓപ്ഷണലാണ്, ഇത് ആപ്പിന്റെ പ്രാഥമിക പ്രവർത്തനക്ഷമതയുടെ ഭാഗമല്ലാത്ത സന്ദർഭങ്ങളിൽ മാത്രമേ സംഭവിക്കുകയുള്ളൂ.
• നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ പ്രസക്തമായ സാമ്പത്തിക സേവനങ്ങൾ അല്ലെങ്കിൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ പ്രകാരമുള്ള ഒരു സ്വകാര്യതാ അറിയിപ്പിന്റെ പരിധിയിൽ വരും.
• മറ്റ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെ മാർക്കറ്റിങ്ങിനായി നിങ്ങളുടെ ഡാറ്റ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത മൂന്നാം കക്ഷികളുമായി പങ്കിടില്ലെന്ന് സ്വകാര്യതാ അറിയിപ്പ് ഉറപ്പുനൽകുന്നു.
• പരസ്യ ആവശ്യങ്ങൾക്കായി നിങ്ങളുടെ ഡാറ്റ മൂന്നാം കക്ഷി ഡാറ്റയുമായി ലിങ്ക് ചെയ്തിട്ടില്ല. തട്ടിപ്പുകൾ തടയാനോ, ക്രെഡിറ്റ് റിപ്പോർട്ടിങ്ങിനായി ഒരു കൺസ്യൂമർ റിപ്പോർട്ടിങ് ഏജൻസിയുമായി പങ്കിടാനോ വേണ്ടിയല്ലാതെ, മറ്റ് ഡാറ്റാ ബ്രോക്കർമാർക്ക് നിങ്ങളുടെ ഡാറ്റ പങ്കിടില്ല.
നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ, ഒരു ഇൻസ്റ്റിറ്റ്യൂഷണൽ റിവ്യൂ ബോർഡോ എത്തിക്സ് റിവ്യൂ ബോർഡോ അംഗീകരിച്ച ആരോഗ്യ ഗവേഷണ പഠനത്തിന്റെ ഭാഗമാണ്. ഇതിനായി നിങ്ങൾ നൽകിയ സമ്മതപത്രത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് ഡാറ്റ കൈകാര്യം ചെയ്യുന്നത്. വിവിധ ആപ്പുകളിലോ വെബ്സൈറ്റുകളിലോ നിങ്ങളെ ട്രാക്ക് ചെയ്യാൻ ഈ വിവരങ്ങൾ ഉപയോഗിക്കില്ല.
ഡെവലപ്പർമാർക്ക് ആക്സസ് ഇല്ലാത്ത, ഡിവൈസിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ശേഖരിച്ച ഡാറ്റയെക്കുറിച്ചുള്ള വിവരങ്ങളും ഈ സെക്ഷൻ ഒഴിവാക്കുന്നു. നിങ്ങളുടെ Apple അക്കൗണ്ട്, ഡിവൈസുകൾ, മറ്റ് Apple സേവനങ്ങൾ എന്നിവ സജ്ജീകരിക്കുമ്പോൾ ഈ സന്ദർഭങ്ങളിൽ ശേഖരിച്ച ഡാറ്റ പ്രത്യേക വെളിപ്പെടുത്തലുകളായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
ഡെവലപ്പർ ശേഖരിച്ച ഡാറ്റയെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്, ഡെവലപ്പറുടെ സ്വകാര്യതാ നയം കാണൂ.